തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ 16.04.2017 ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മണക്കാട് വലിയപള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നിലവിലെ പ്രസിഡന്റായ ജനാബ് അബ്ദുൽ ഖാദർ ഹാജി, ജനാബ്. അബ്ദുൽ ഹമീദ്, ജനാബ്. മാഹീൻ എന്നിവരാണ് സ്ഥാനാര്ഥികളായുണ്ടായിരുന്നത്. ഇവരിൽ നിലവിലെ പ്രസിഡന്റായ ജനാബ് അബ്ദുൽ ഖാദർ ഹാജി 842 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. വോട്ടിങ്ങ് നില ചുവടെ ചേർക്കുന്നു:
പേര് | ലഭിച്ച വോട്ട് |
ജനാബ് അബ്ദുൽ ഖാദർ ഹാജി | 1543 |
ജനാബ്. അബ്ദുൽ ഹമീദ് | 12 |
ജനാബ്. മാഹീൻ | 701 |
അസാധു | 18 |
ആകെ | 2274 |
കഴിഞ്ഞ പ്രാവശ്യം 70 വോട്ടിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ജനാബ് അബ്ദുൽ ഖാദർ ഹാജിയ്ക്ക് 842 വോട്ടിന്റെ (തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടിനേക്കാൾ ഭൂരിപക്ഷം വോട്ട്) ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. 21.04.2017 വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം ജനാബ് അബ്ദുൽഖാദർ ഹാജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇമാം അല്‍ഹാജ്. ഹാഫിസ്. പി. എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
2017-22 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇലക്ഷൻ കമ്മീഷൻ ജനാബ് അഡ്വ നൗഫൽ (കരമന), ജനാബ് ഖാജാ മുഹമ്മദ് ( PMS), ജനാബ് ഹാജാ ഹുസൈൻ (തോൽക്കട), അഡ്വ .ജനാബ് മുഹമ്മദ് ഷാ (മണക്കാട്), ജനാബ് ഒമർ ഷെരീഫ് (നിസാ ഗാർമെന്റ്സ്), ജനാബ് മുഹമ്മദ് ഷെഫീഖ് (മെസ്ബാൻ കാറ്ററിംഗ്), ജനാബ് ഹലീൽ റഹ്മാൻ റൂബി, ജനാബ് ചാല നാസ്സർ എന്നിവരായിരുന്നു.