അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവിയുടെ രാജിസ്വീകരിച്ചു

തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവിയുടെ രാജി 17.04.18 ചൊവ്വാഴ്ച കൂടിയ അടിയന്തര കൗൺസിൽ യോഗം അംഗീകരിച്ചു. കഴിഞ്ഞ് 22 വർഷക്കാലം ജമാഅത്തിന്റെ പുരോഗതിക്കും,ഐക്യത്തിനും അദ്ദേഹം ചെയ്ത സേവനങ്ങൾ പ്രശംസനീയമാണ്. മാനവ സൗഹാർദ്ദത്തിനും, മതസഹിഷ്ണുതയ്ക്കും അദ്ദേഹം നൽകിയ സംഭാവന എടുത്തു പറയേണ്ടതാണ്. മണക്കാട് വലിയപള്ളിയെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരം വലിയപള്ളിയായി ഉയർത്താൻ അദ്ദേഹം ചെയ്‌ത പരിശ്രമത്തെ ജമാഅത്ത് കമ്മിറ്റി നന്ദിയോടെ ഓർക്കുന്നു. കഴിഞ്ഞ 22 വർഷക്കാലം നമ്മുടെ ജമാഅത്തിന്റെ ചീഫ് ഇമാമായി ഗഫാർ മൗലവി ചെയ്‌ത സേവനങ്ങൾക്ക് അല്ലാഹു ദുനിയാവിലും ആഹിറത്തിലും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.