ഇര്‍ഷാദുല്‍ അനാം മസ്ജിദ്

തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പരിധിയില്‍ നഗര ഹൃദയത്തായി, എന്നാല്‍ നഗര തിരക്കുകളില്‍ നിന്നെല്ലാം മാറി മണക്കാട്, കൊഞ്ചിറവിളയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദാണ് ഇര്‍ഷാദുല്‍ അനാം മസ്ജിദ്. ഈ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് നമസ്കാരത്തിനായി ദൂരേയുള്ള മണക്കാട് വലിയപള്ളിയിലേക്കോ അല്ലെങ്കില്‍ കല്ലാട്ടുമുക്ക് പള്ളിയിലേക്കോ പോകേണ്ടുന്ന അവസ്ഥ തരണം ചെയ്യുന്നതിനും, പ്രദേശവാസികളുടെ നമസ്കാരം നിലനിര്‍ത്തുന്നതിനും, പ്രദേശത്ത് ഒരു ദീനീയായ അന്തരീക്ഷം ഉണ്ടാക്കുന്നതിനും മര്‍ഹും അബ്ദുല്‍ സമദ് ഹാജിയുടെ (തോല്‍ക്കട) അശ്രാന്ത പരിശ്രമത്താല്‍ 1979-80 കളില്‍ നിര്‍മ്മിച്ചതാണ് ഈ മസ്ജിദ്. അദ്ദേഹം തന്നെ പലപ്രാവശ്യം മസ്ജിദ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലയളവിലുണ്ടായ വര്‍ദ്ധിച്ച ജനബാഹുല്യം നിലവിലെ പള്ളിവച്ച്കൊണ്ടുള്ള വികസനം അസാധ്യമാക്കുകയും അദ്ധേഹത്തിന്റെ മക്കളുടെ നേതൃത്വത്തിൽ നിലവിലെ പള്ളി പൊളിച്ച് ആധുനികരീതിയിലുള്ള പള്ളി പണിയുകയും 2017 മേയ് 7, ഞായറാഴ്ച പ്രശസ്ത പണ്ഡിതനും, ഇമാം കൗണ്‍സിലിന്‍റെ സംസ്ഥാന പ്രസിഡന്‍റുമായ മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മന്‍ബാഇ ഉദ്ഘാടനം നിർവ്വഹിക്കുകയും ഈ മസ്ജിദിനെ മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തിലേക്ക് വഖഫ് ചെയ്യുകയും ചെയ്തു.

ഈ മസ്ജിദിന് കാര്യകാരണക്കാരനായ അബ്ദുല്‍ സമദ് ഹാജിയുടെ (തോല്‍ക്കട) ഖബറിനെ അല്ലാഹു വിശാലമാക്കിക്കൊടുക്കുകയും, അദ്ദേഹത്തിനും അദ്ദേഹത്തിൻെറ മക്കൾക്കും ഇതിന് കാരണക്കാരായ ഓരോരുത്തര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ എന്നും  അള്ളാഹുവിന്‍റെ ഈ ഭവനം പ്രദേശവാസികള്‍ക്ക്  അവനിലേക്കുള്ള മാര്‍ഗ്ഗവും ഹേതുവമാക്കി അവന്‍ ഖബൂല്‍ ചെയ്യട്ടെയെന്നും ദുആ ചെയ്യുന്നു.