admin

ഹാഫിസ്. ഇ.പി. അബുബക്കർ അൽഖാസിമി പുതിയ ഇമാം

27/04/18 വെള്ളിയാഴ്ച്ച ജുംഅ നമസ്കാരത്തോട്കൂടി ഹാഫിസ്. ഇ.പി. അബുബക്കർ അൽഖാസിമി (പത്തനാപുരം), തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാ മസ്ജിദിന്‍റെ ചീഫ് ഇമാമായി ചുമതലയേറ്റു.

അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവിയുടെ രാജി.

06.04.18 ജുംആ നമസ്കാരത്തിന് ശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവി, തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാ മസ്ജിദിന്‍റെ ചീഫ് ഇമാം സ്ഥാനത്ത് നിന്നും രാജിവച്ചിരിക്കുന്നു.

അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവിയുടെ രാജിസ്വീകരിച്ചു

തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവിയുടെ രാജി 17.04.18 ചൊവ്വാഴ്ച കൂടിയ അടിയന്തര കൗൺസിൽ യോഗം അംഗീകരിച്ചു. കഴിഞ്ഞ് 22 വർഷക്കാലം ജമാഅത്തിന്റെ പുരോഗതിക്കും,ഐക്യത്തിനും അദ്ദേഹം ചെയ്ത സേവനങ്ങൾ പ്രശംസനീയമാണ്. മാനവ സൗഹാർദ്ദത്തിനും, മതസഹിഷ്ണുതയ്ക്കും അദ്ദേഹം നൽകിയ സംഭാവന എടുത്തു പറയേണ്ടതാണ്. മണക്കാട് വലിയപള്ളിയെ എല്ലാ അർത്ഥത്തിലും തിരുവനന്തപുരം വലിയപള്ളിയായി ഉയർത്താൻ അദ്ദേഹം ചെയ്‌ത പരിശ്രമത്തെ ജമാഅത്ത് കമ്മിറ്റി നന്ദിയോടെ ഓർക്കുന്നു. കഴിഞ്ഞ 22 വർഷക്കാലം നമ്മുടെ …

അൽഹാഫിസ് പി.എച്ച് അബ്ദുൽ ഗഫാർ മൗലവിയുടെ രാജിസ്വീകരിച്ചു Read More »

ഇലക്ഷൻ 2017-22

തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ 16.04.2017 ഞായറാഴ്‌ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മണക്കാട് വലിയപള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നിലവിലെ പ്രസിഡന്റായ ജനാബ് അബ്ദുൽ ഖാദർ ഹാജി, ജനാബ്. അബ്ദുൽ ഹമീദ്, ജനാബ്. മാഹീൻ എന്നിവരാണ് സ്ഥാനാര്ഥികളായുണ്ടായിരുന്നത്. ഇവരിൽ നിലവിലെ പ്രസിഡന്റായ ജനാബ് അബ്ദുൽ ഖാദർ ഹാജി 842 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. വോട്ടിങ്ങ് നില ചുവടെ …

ഇലക്ഷൻ 2017-22 Read More »

ഹാഫിളീങ്ങൾ 2016-2017

2016-2017 ൽ ഖുർആൻ സമ്പൂർണ്ണമായി മനപ്പാഠമാക്കി ഹിഫ്ള് പൂർത്തിയാക്കിയ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലീം ജമാഅത്തിന്റെ അഭിമാനമായ ഹാഫിളീങ്ങൾ ഹാഫിള്. അയാൻ അഹമ്മദ് അട്ടക്കുളങ്ങര നൂർമഹൽ കുടുംബഅംഗം അഫ്‌സൽ അഹമ്മദിന്റെ മകൻ. റിട്ട. ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രെറിയൻ അഹമ്മദ് കുഞ്ഞു സാഹിബിന്റെ ചെറുമകൻ. നാഷണൽ കോളേജ് കല്ലാട്ടുമുക്കിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കി. ഹാഫിള്. അനസ് മല്ലിയിടത്ത് താമസം ഷാഹുൽഹമീദ് മകൻ അനസ്. കല്ലമ്പലം ദാറുൽ ഹറം ഹിഫ്ള് കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കി. ഹാഫിള്. മുഹമ്മദ് നിഹാൽ …

ഹാഫിളീങ്ങൾ 2016-2017 Read More »