ഇര്‍ഷാദുല്‍ അനാം മസ്ജിദ്
തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പരിധിയില്‍ നഗര ഹൃദയത്തായി, എന്നാല്‍ നഗര തിരക്കുകളില്‍ നിന്നെല്ലാം മാറി മണക്കാട്, കൊഞ്ചിറവിളയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദാണ് ഇര്‍ഷാദുല്‍ അനാം മസ്ജിദ്. ഈ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് നമസ്കാരത്തിനായി ദൂരേയുള്ള മണക്കാട് വലിയപള്ളിയിലേക്കോ അല്ലെങ്കില്‍ കല്ലാട്ടുമുക്ക് പള്ളിയിലേക്കോ പോകേണ്ടുന്ന അവസ്ഥ തരണം ചെയ്യുന്നതിനും, പ്രദേശവാസികളുടെ നമസ്കാരം നിലനിര്‍ത്തുന്നതിനും, പ്രദേശത്ത് ഒരു ദീനീയായ അന്തരീക്ഷം ഉണ്ടാക്കുന്നതിനും മര്‍ഹും അബ്ദുല്‍ സമദ് ഹാജിയുടെ (തോല്‍ക്കട) അശ്രാന്ത പരിശ്രമത്താല്‍ 1979-80 കളില്‍ നിര്‍മ്മിച്ചതാണ് ഈ മസ്ജിദ്. അദ്ദേഹം …