തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരെഞ്ഞെടുപ്പ് 2022

ബഹുമാന്യ ജമാഅത്ത് അംഗങ്ങളെ, 2022-27 കാലയളവിലേക്കുള്ള തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പരിപാലന സമിതി തെരെഞ്ഞെടുപ്പിന് വേണ്ടി റിട്ടേണിംഗ് ഓഫീസറായി Adv. A.M.K നൗഫൽ സാഹിബിനെ തെരഞ്ഞെടുത്തിരിക്കുന്നു. റിട്ടേണിംഗ് ഓഫീസറെ സഹായിക്കുന്നതിന് വേണ്ടി Adv. മുഹമ്മദ് ഷാ, P.സൈനുലാബ്ദീൻ, മുഹമ്മദ് അഷറഫ്, ഷാഹുൽഹമീദ്, മുനവർസേട്ട് എന്നിവരേയും തെരഞ്ഞെടുത്തു. കരട് വോട്ടർപട്ടിക ജമാഅത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപം ഉള്ളവർ 20.05.2022ന് മുൻപായി രേഖാമൂലം ജമാഅത്ത് ഓഫീസിൽ ബന്ധപ്പെടുക.